
മൂവാറ്റുപുഴ: നാട്ടുകാരും രോഗികളും നല്ലത് മാത്രം പറഞ്ഞൊരു ഭൂതകാലമുണ്ട് മൂവാറ്റുപുഴ താലൂക്ക് ഗവ. ഹോമിയോ ആശുപത്രിക്ക്. ഇന്നും പ്രതിദിനം നൂറുകണക്കിന് രോഗികൾ ചികിത്സ തേടുന്നുണ്ട് ഇവിടെ. എന്നാൽ ശാപമോക്ഷം തേടുന്ന അവസ്ഥയിലാണ് നിലവിൽ ഈ ആശുപത്രി. സ്ഥല സൗകര്യമില്ലാത്തതാണ് ജില്ലയിലെ ഏറ്റവും വലിയ ഹോമിയോ ആശുപത്രികളിൽ ഒന്നായ ഇതിന്റെ പ്രധാന പ്രതിസന്ധി. 1988 ൽ ജനകീയാസൂത്രണ പദ്ധതിയിൽപ്പെടുത്തി നഗരസഭ എവറസ്റ്റ് കവലക്ക് സമീപം നിർമ്മിച്ച ആശുപത്രിയിൽ നിലവിൽ ഡോക്ടർമാർക്ക് പോലും ഇരിക്കാൻ സ്ഥലമില്ലാത്ത അവസ്ഥയാണ്. വർഷകാലമെത്തിയാൽ മൂവാറ്റുപുഴയാറിൽ നിന്ന് എപ്പോഴാണ് വെള്ളം കയറുക എന്ന ഭീതിയിലാണ് ജീവനക്കാർ. മഴ ശക്തമായതോടെ വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് ഒരാഴ്ചയായി ഐ.പിയിൽ ചികിത്സയിലുണ്ടായിരുന്ന രോഗികളെ വീട്ടിലേക്ക് മടക്കി അയിച്ചിരുന്നു. രണ്ട് ഡോക്ടർമാർ കൂടി എത്തിയെങ്കിലും ഇവർക്ക് ഇരിക്കാൻപോലും സ്ഥലമില്ല. മരുന്നു സൂക്ഷിക്കാനും സൗകര്യമില്ല.
ഇതിനിടെ ആശുപത്രിയുടെ ഐ.പി ബ്ലോക്ക് മറ്റൊരു വാർഡിലേക്ക് മാറ്റാനുള്ള നീക്കം അണിയറയിൽ നടക്കുന്നുവെന്നും ഇത് ഹോമിയോ ആശുപത്രിയെ വിഭജിക്കുന്നത് പോലെയാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്. സീതാലയം അടക്കം നിരവധിപദ്ധതികളുള്ള ആശുപത്രിയിൽ സൂപ്രണ്ട് ഉൾപ്പെടെ 6 ഡോക്ടർമാരും ഇരുപതോളം ജീവനക്കാരും ഉണ്ട്.
നഗരസഭ കനിഞ്ഞാൽ സ്ഥലസൗകര്യമാകും
മൂവാറ്റുപുഴ ഹോമിയോ ആശുപത്രിക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി രോഗികൾക്ക് ആവശ്യമായ ചികിത്സ സൗകര്യം ഒരുക്കുന്നതിന് മൂവാറ്റുപുഴ നഗരസഭയും സർക്കാരും തയ്യാറാകണം
സി.എം. ഷുക്കൂർ
മുൻ കൗൺസിലർ
കഴിഞ്ഞ പ്രളയകാലത്ത് നശിച്ചത് 10 ലക്ഷം രൂപയുടെ മരുന്ന് ആശുപത്രി നിർമ്മിച്ചത് മൂവാറ്റുപുഴയാർ കരകവിഞ്ഞാൽ വെള്ളം കയറുന്ന സ്ഥലം ഉയർത്താതെ അശാസ്ത്രീയമായി ഐ.പി പ്രവർത്തിക്കുന്നത് മൂന്നു നിലകളിലായി നിർമിച്ച ആശുപത്രി കെട്ടിടത്തിന്റെ സെല്ലാറിൽ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കാൻ 1 കോടി രൂപയും രോഗികൾക്ക് കൂടുതൽ സേവനം ലഭ്യമാക്കാൻ ഒരു ഫിസിയോ തെറാപ്പി യൂണിറ്റും അനുവദിച്ചിട്ടും പ്രയോജനമുണ്ടായില്ല
നിലവിലെ ആശുപത്രി കെട്ടിടത്തിന് മുകളിൽ ഒരു നില കൂടി നിർമ്മിച്ചാൽ സ്ഥല സൗകര്യ പ്രശ്നം പരിഹരിക്കാംഎന്നാൽ ഇക്കാര്യത്തിൽ നഗരസഭ നടപടി സ്വീകരിക്കുന്നില്ല 5 വർഷം മുമ്പ് ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ പദ്ധതി സമർപ്പിച്ചതിനെ തുടർന്ന് ദേശീയ ആയുഷ് പദ്ധതിയിൽ നിന്ന് അനുവദിച്ചത് 1 കോടി രൂപ