sabari

മൂവാറ്റുപുഴ: അങ്കമാലി - ശബരി റെയിൽവേ വേഗത്തിൽ നടപ്പാക്കാൻ ശബരി റെയിൽവേ ആക്ഷൻ കൗൺസിൽ ഫെഡറേഷൻ ഭാരവാഹികൾ കേന്ദ്രമന്ത്രി ജോർജ് കുര്യന് നിവേദനം നൽകി. ആക്ഷൻ കൗൺസിൽ ഭാരവാഹികളായ ഡിജോ കാപ്പൻ, മുൻ എം.എൽ.എ ബാബു പോൾ , ജിജോ പനച്ചിനാനി, ടി.കെ. രാജപ്പൻ, അഡ്വ. ശരൺ രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.