തൃപ്പൂണിത്തുറ: വാഷിംഗ്‌ടണിലെ സിയാറ്റിൽ നഗരത്തിലെ ഡാൻസ് അക്കാഡമിയായ 'ഉപാസന' അവതരിപ്പിക്കുന്ന നൃത്തായനം, തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ 27 ന് വൈകിട്ട് 6 ന് അരങ്ങേറും. വേറിട്ട കഥകളും അവതരണ ശൈലിയും കോർത്തിണക്കിയ ഭരതനാട്യ ഇനങ്ങളാണ് നൃത്തായനം. ലീസ മാത്യുവും 15 ഇന്ത്യൻ വംശജരായ ശിഷ്യരുമടങ്ങുന്ന സംഘത്തിന്റെ തമിഴ്നാട്ടിലും കേരളത്തിലും നടത്തുന്ന ടൂറിന്റെ ഭാഗമായാണ് തൃപ്പൂണിത്തുറയിലെ പ്രോഗ്രാം സംഘടിപ്പിക്കുന്നത്.