മട്ടാഞ്ചേരി: പനയപ്പള്ളിയിൽ മിബിനാസിന്റെ ഉടമസ്ഥതയിലുള്ള വെസ്ട്രൻ ലേഡി ടെക്സ്റ്റയിൽസിന് തീപിടിച്ചു. ഇന്നലെ വൈകിട്ട് 3 മണിയോടെയായിരുന്നു സംഭവം. ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. പത്ത് ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. മട്ടാഞ്ചേരി അഗ്നി രക്ഷാസേനയിലെ സ്റ്റേഷൻ ഓഫീസർ വാലന്റൈയിനിന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് തീ അണച്ചത്. ആളപായമില്ല.