കോലഞ്ചേരി: പൂതൃക്ക പഞ്ചായത്ത് ബഡ്സ് സ്കൂൾ ബെന്നി ബഹനാൻ എം.പിയും കമ്മ്യൂണിറ്റി ഹാൾ പി.വി. ശ്രീനിജിൻ എം.എൽ.എയും ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വർഗീസ് അദ്ധ്യക്ഷനായി. കമ്മ്യൂണിറ്റി ഹാളിന് സൗജന്യമായി സ്ഥലം നൽകിയ കോലഞ്ചേരി മെഡിക്കൽ കോളേജ് സി.ഇ.ഒയും സെക്രട്ടറിയുമായ ജോയ് പി. ജേക്കബിനെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ, ജില്ലാ പഞ്ചായത്ത് അംഗം ലിസി അലക്‌സ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി ജോയി, പൂതൃക്ക സഹകരണ ബാങ്ക് പ്രസിഡന്റ് അനി ബെൻകുന്നത്ത്, കോലഞ്ചേരി പ്രവാസി അസോസിയേഷൻ പ്രസിഡന്റ് ഷിബു കെ. കുര്യാക്കോസ്, നിബു കെ. കുര്യാക്കോസ്, വി. സിന്ധു, ടി.എം. റജീന, ഷൈജ റെജി, രാജമ്മ രാജൻ, മാത്യൂസ് കുമ്മണ്ണൂർ, ബിന്ദു ജയൻ, ബിജു കെ. ജോർജ്, നിഷ സജീവ്, ജിൻസി മേരി വർഗീസ്, സംഗീത ഷൈൻ, എൻ.വി. കൃഷ്ണൻകുട്ടി, എം.വി. ജോണി, ശോഭന സലീപൻ, മോൻസി പോൾ. ഹേമലത രവി, പ്രദീപ് എബ്രാഹം, വി.ജി. രഞ്ജിത് എന്നിവർ സംസാരിച്ചു.