കൊച്ചി: ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെയും പ്രദേശവാസികളുടെയും സഹായത്തോടെ ആലങ്ങാട് മാളികപ്പീടികയിൽ നടുവിലപ്പറമ്പിൽ വിധവയായ നിഷയ്ക്ക് വീട് നിർമ്മിച്ച് കൈമാറി. ഫൗണ്ടേഷൻ ജോയിന്റ് മാനേജിംഗ് ഡയറക്ടർ ജോർജ് സ്ലീബ താക്കോൽ ദാനം നിർവഹിച്ചു. എം.എ. പ്രദീപ് ദീപക്, ടാനിയ ചെറിയാൻ, കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു, ജയകൃഷ്ണൻ, സുധൻ പെരുമിറ്റത്ത്, ടി.പി. ലാലു, ടി.ബി. ശ്രീകുമാർ, ജിജി അനിൽകുമാർ എന്നിവർ പങ്കെടുത്തു.