കോലഞ്ചേരി: ഐക്കരനാട് പഞ്ചായത്തിൽ കുളമ്പ് രോഗം പടരുന്നു. മേഖലയിൽ 15 ലധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്ന കാര്യത്തിൽ മൃഗ സംരക്ഷണ വകുപ്പിന് തികഞ്ഞ അനാസ്ഥയെന്നാണ് ക്ഷീര കർഷകരുടെ പരാതി. രോഗം പടരാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിച്ചിട്ടില്ല. കടക്കെണിയിലായ ക്ഷീര കർഷകർക്ക് വൻ സാമ്പത്തിക ബുദ്ധിമുട്ടാണ് രോഗബാധ മൂലം വരുന്നത്. അടിയന്തരമായി പ്രശ്നത്തിൽ സർക്കാർ ഇടപെടണമെന്ന് ആപ്‌കോസ് പ്രസിഡന്റ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി.എം. ജോർജ് ആവശ്യപ്പെട്ടു.