മരട്: മരട് നഗരസഭയിൽ തുടങ്ങുന്ന സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ യജ്ഞം പദ്ധതി വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ ഉദ്ഘാടനം ചെയ്തു. വയോജനങ്ങളെ ഉൾപ്പെടുത്തി പ്രാഥമിക സർവേ ആരംഭിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിനോയ് ജോസഫ് അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ബേബി പോൾ, ശോഭാ ചന്ദ്രൻ, കൗൺസിലർമാരായ സി.ആർ. ഷാനവാസ്, ടി.എസ് ചന്ദ്രകലാധരൻ, പി.ഡി. രാജേഷ്, മിനി ഷാജി, സിബി സേവ്യർ, എ.ജെ തോമസ്, എ.കെ അഫ്സൽ, ശാലിനി അനിൽരാജ്, ഇ.പി. ബിന്ദു, മുനിസിപ്പൽ എൻജിനീയർ എം.കെ. ബിജു, സൂപ്രണ്ട് ജിഷാ ജോൺ, റവന്യു ഇൻസ്പെക്ടർ ഷീജ എന്നിവർ സംസാരിച്ചു.