ph

കാലടി: തുറവുംകര യൂസഫ് മെമ്മോറിയൽ വായനശാലയുടെ ആഭിമുഖ്യത്തിൽ കാഞ്ഞൂർ സെന്റ് മേരീസ് എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കായി പുസ്തകക്കുറിപ്പ് നിക്ഷേപിക്കാൻ എഴുത്തുപെട്ടി സ്ഥാപിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി വി.കെ. ഷാജി ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം വി.കെ. അശോകൻ അദ്ധ്യക്ഷനായി. രണ്ടു മാസം കൂടുമ്പോൾ എഴുത്തുപ്പെട്ടി തുറന്ന് ഏറ്റവും നല്ല വായനാക്കുറിപ്പിന് സമ്മാനങ്ങൾ നൽകും. ഹെഡ്മിസ്ട്രസ് രോഷ്നി, എ.എ. സന്തോഷ്, എം.കെ. ലെനിൻ, ജി. ഉഷാദേവി, എ.എ. ഗോപി, അദ്ധ്യാപിക മീട്ടു,​ രക്ഷിതാക്കളായ രാമകൃഷ്ണൻ, ടീന ജോസ് എന്നിവർ സംസാരിച്ചു.