മൂവാറ്റുപുഴ: ഡീൻ കുര്യാക്കോസ് എം.പിയുടെ മാതാവ് നിര്യാതയായ റോസമ്മ കുര്യാക്കോസ് ഏനാനിക്കലിന്റെ സംസ്കാരം കുളപ്പുറം കാൽവരിഗിരി പള്ളിയിൽ നടന്നു. കോതമംഗലം മെത്രാൻ മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിൽ, പാലാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവരുടെ മുഖ്യ കാർമ്മികത്വം വഹിച്ചു. മാർ മാത്യു അറയ്ക്കൽ, സീറോ മലബാർ സഭ ക്യൂരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ, മലങ്കര കത്തോലിക്കാ സഭ മുവാറ്റുപുഴ രൂപതാദ്ധ്യക്ഷൻ യൂഹാനോൻ മാർ തിയോഡോഷ്യസ്, സി. എസ്. ഐ ഈസ്റ്റ് കേരള മെത്രാൻ വി.എസ്. ഫ്രാൻസിസ്, യാക്കോബായ സുറിയാനി സഭ മുവാറ്റുപുഴ മേഖലാ മെത്രാപ്പോലീത്ത മാത്യൂസ് മാർ അന്തിമോസ് തുടങ്ങിയവർ ഭവനത്തിലെത്തി പ്രാർത്ഥന നടത്തി. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജ്ജുൻ ഗാർഖെ, മുഖ്യമന്ത്രി പിണറായി വിജയൻ, മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ, കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി, കർദിനാൾ മാർ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ, ഇൻഫാം ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ, എൻ.എസ്. എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ, എസ്.എൻ. ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എന്നിവർ അനുശോചനമറിയിച്ചു.