തൃപ്പൂണിത്തുറ: മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി നടന്ന തൃപ്പൂണിത്തുറ നഗരസഭാതല ശില്പശാലയുടെ ഉദ്ഘാടനം ചെയർപേഴ്സൺ രമാ സന്തോഷ് നിർവഹിച്ചു. വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ അദ്ധ്യക്ഷനായി. കില റിസോഴ്സ് പേഴ്സൺ ത്യാഗരാജൻ പോറ്റി സെഷനുകൾ കൈകാര്യം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എ. ബെന്നി, എസ്.വിനു, ത്യാഗരാജൻ പോറ്റി, നഗരസഭ സെക്രട്ടറി പി.കെ. സുഭാഷ്, എച്ച്.ഐ. ഇന്ദു സി. നായർ, കൗൺസിലർമാർ, ക്ലീൻ സിറ്റി മാനേജർ സഞ്ജീവ് കുമാർ, മുനിസിപ്പൽ എൻജിനിയർ ബി.ആർ. ഓംപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.