ആലുവ: കേരള സ്റ്റേറ്റ് ടഗ് ഒഫ് വാർ അസോസിയേഷൻ എടത്തല അൽ അമീൻ കോളേജിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സംസ്ഥാനതല വടംവലി ചാമ്പ്യൻഷിപ്പ് അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോ. സംസ്ഥാന സെക്രട്ടറി ഷാൻ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ ഡോ ജുനൈദ് റഹ്മാൻ മുഖ്യാതിഥിയിരുന്നു. പ്രിൻസിപ്പൽ ഡോ. സിനി കുര്യൻ, ട്രഷറർ ജോൺസൺ ജോസഫ്, അസോ. ജോയിന്റ് സെക്രട്ടറി സിനോ പി. ബാബു, ഡോ. ഡിനോ വർഗീസ്, അസി. പ്രൊഫ. പി.കെ. ഗ്രീഷ്മ, മുഹമ്മദ് റഷീദ് എന്നിവർ സംസാരിച്ചു. സബ് ജൂനിയർ, ജൂനിയർ, സീനിയർ വനിത വടംവലി ചാമ്പ്യൻഷിപ്പിൽ 11 വിഭാഗങ്ങളിലായി 14 ജില്ലകളിൽ നിന്നായി 1500 താരങ്ങൾ പങ്കെടുക്കുന്നുണ്ട്. മത്സരം ഇന്ന് സമാപിക്കും. വൈകിട്ട് അസോ. സംസ്ഥാന പ്രസിഡന്റ് ജോസഫ് വാഴക്കൻ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്യും.