പേപ്പതി: ബാങ്ക് ഒഫ് ബറോഡയുടെ 117-ാമത് സ്ഥാപക ദിനം കൈപ്പട്ടൂർ ബ്രാഞ്ചിൽ ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി എടക്കാട്ടുവയൽ പാലിയേറ്റീവ് കെയർ യൂണിറ്റിന് ബാങ്കിന്റെ ഉപഹാരമായി നൽകിയ നാല് യൂണിറ്റ് ബെഡുകൾ ബ്രാഞ്ച് മാനേജർ ജോസുകുട്ടി ജോർജിൽ നിന്ന് ഹെൽത്ത് ഇൻസ്പെക്ടർ വിനോദ്, പാലിയേറ്റീവ് നേഴ്സ് സുജ എന്നിവർ ഏറ്റുവാങ്ങി. വാർഡ് മെമ്പർ ബോബൻ കുര്യാക്കോസ്, വി.എസ്.സത്യൻ,​ സജീവൻ ടി.ആർ തുടങ്ങിയവർ പങ്കെടുത്തു.