കാലടി: ശ്രീമൂലനഗരത്ത് പാചകവാതക കണക്ഷൻ മുടങ്ങാതിരിക്കാൻ ആലുവ പൃഥ്വി ഗ്യാസ് എജൻസിയുടെ സഹായത്തോടെ റസിഡൻസ് അസോസിയേഷൻ കൂട്ടായ്മ ശ്രീമൂലനഗരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ എൽ.പി.ജി ഗ്യാസ് മസ്റ്റ്റിംഗ് ക്യാമ്പ് നടത്തി. പ്രസിഡന്റ് എ.എം. നാസർ അദ്ധ്യക്ഷനായി. സീനിയർ സിറ്റിസൺ പഞ്ചായത്ത് കമ്മിറ്റി ട്രഷറർ ഡോ. കെ.പി. നാരായണൻ ഉദ്ഘാടനം ചെയ്തു. റസിഡൻസ് അസോസിയേഷൻ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി വി.എസ്. സതീശൻ,​ വി.കെ.രമേശൻ, പി.കെ. മോഹനൻ, ഫാരിസ് മെഹ്‌ർ എന്നിവർ സംസാരിച്ചു.