പറവൂർ: എസ്.എൻ.ഡി.പി യോഗം പെരുമ്പടന്ന ശാഖയുടെ നേതൃത്വത്തിൽ നടന്ന ഔഷധകഞ്ഞി വിതരണം യൂണിയൻ കൺവീനർ ഷൈജു മനയ്ക്കപ്പടി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ശാന്ത മനോഹരൻ അദ്ധ്യക്ഷയായി. സെക്രട്ടറി ജോഷി ശാന്തി, രക്ഷാധികാരി കെ.കെ. വേലായുധൻ, യൂണിയൻ കമ്മിറ്റി അംഗം കണ്ണൻ കൂട്ടുകാട്, മൈക്രോഫിനാൻസ് യൂണിയൻ കോ ഓഡിനേറ്റർ ജോഷി പല്ലേക്കാട്ട് എന്നിവർ സംസാരിച്ചു.