yogi

കൊച്ചി: ശ്രീനാരായണഗുരുവിന്റെ ശിഷ്യപരമ്പരയിൽ പ്രമുഖനായിരുന്ന സ്വാമി ശങ്കരാനന്ദ ശിവയോഗിയുടെ 54ാമത് സമാധി ദിനാചരണം നാളെ എറണാകുളം നോർത്ത് റെയിൽവേ സ്റ്രേഷന് സമീപത്തുള്ള ശ്രീശങ്കരാനന്ദാശ്രമത്തിൽ നടക്കും. രാവിലെ 4.30ന് നിർമ്മാല്യദർശനം, 5ന് അഭിഷേകം, ദീപാരാധന, 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 8ന് സമൂഹപ്രാർത്ഥന, 10.30ന് സമാധി സമ്മേളനം, ഉച്ചക്ക് 12.30ന് ഗുരുപൂജ, അന്നദാനം, വൈകിട്ട് 6ന് ദിപാരാധന, ദീപാലങ്കാരം എന്നിവയാണ് പ്രധാന ചടങ്ങുകൾ. സമാധി സമ്മേളനം ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. നിത്യ ചിന്മയി മാതാജി മുഖ്യ പ്രഭാഷണവും സാഹിത്യകാരൻ എം.കെ. പുതുശേരി അനുസ്മരണ പ്രഭാഷണവും നടത്തും. ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഖജാൻജി സ്വാമി ശാരദാനന്ദ അദ്ധ്യക്ഷത വഹിക്കും.