shaji

മൂവാറ്റുപുഴ: നഗരറോഡ് വികസനം നിലച്ചതിനെതിരെ ശവമഞ്ചവുമായി വിലാപയാത്ര നടത്തി ഒറ്റയാൾ സമരനായകൻ എം.ജെ ഷാജി. മാസങ്ങളായി മുടങ്ങിക്കിടക്കുന്ന മൂവാറ്റുപുഴയുടെ നഗരവികസത്തിന് ആദരാഞ്ജലികൾ അർപ്പിച്ചാണ് സൈക്കിളിൽ വെള്ളത്തുണിയിൽ പൊതിഞ്ഞ ശവമഞ്ചത്തിൽ റീത്ത് വെച്ച് നഗരം ചുറ്റി പ്രതിഷേധിച്ചത്. വെള്ളൂർക്കുന്നത്ത് നിന്നാരംഭിച്ച യാത്ര നെഹ്രു പാർക്ക്, മാർക്കറ്റ്, കീച്ചേരിപ്പടി, കച്ചേരിത്താഴം, പി.ഒ ജംഗ്ഷൻ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് എന്നീ സ്ഥലങ്ങൾചുറ്റി തിരികെ വെള്ളൂർക്കുന്നത്ത് സമാപിച്ചു. ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും ഇവരെ നേർവഴിക്ക് നയിക്കേണ്ടവരുടേയും അനാസ്ഥക്കെതിരെയാണ് വിലാപയാത്ര നടത്തിയതെന്ന് എം.ജെ. ഷാജി പറഞ്ഞു. ഇതിനുമുമ്പും നഗരത്തിലെ വിവിധ പ്രശ്നങ്ങൾക്കെതിരെ വ്യത്യസ്തങ്ങളായ സമരങ്ങൾ നടത്തി ശ്രദ്ധേയനായ വ്യക്തിയാണ് ഓട്ടോ ഷാജിയെന്ന ഒറ്റയാൾ ഷാജി.