marriage

പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയനിൽ രണ്ടു ദിവസം നീണ്ടുനിൽക്കുന്ന വിവാഹപൂർവ കൗൺസലിംഗ് ക്ലാസ് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം ടി.എൻ.സദാശിവൻ ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം സുനിൽ പാലിശേരി അദ്ധ്യക്ഷനായി. വനിതാ സംഘം ഭാരവാഹികളായ മോഹിനി വിജയൻ, ശാന്തകുമാരി, കെ.കെ. മണി. എന്നിവർ സംസാരിച്ചു. ബിന്ദു വിനോദാണ് ക്ലാസുകൾ നയിക്കുന്നത്.