കൊച്ചി: യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ഉമ്മൻചാണ്ടി അനുസ്മരണം ഇന്ന് രാവിലെ പത്തിന് എറണാകുളം ബോൾഗാട്ടി പാലസിൽ എ.ഐ.സി.സി വർക്കിംഗ് കമ്മിറ്റി അംഗവും മുൻ കേന്ദ്രമന്ത്രിയുമായ പി. ചിദംബരം ഉദ്ഘാടനം ചെയ്യും. ജീവകാരുണ്യ പദ്ധതികളുടെ പ്രഖ്യാപനവും ചടങ്ങിൽ നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയവർ പങ്കെടുക്കും.