പെരുമ്പാവൂർ: ശിവഗിരി മഠത്തിലെ ഒരുവർഷത്തെ വൈദിക പഠനത്തിന് പോകുന്ന ഗുരുകുല ബാലലോകം കുന്നത്തുനാട് യൂണിയൻ കൺവീനർ കെ.എസ്.അഭിജിത്തിനെ ഗുരുകുലംസ്റ്റഡി സർക്കിൾ എറണാകുളം ജില്ലാ സമിതിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. റെയിൽ നിഗം ലിമിറ്റഡ് ഡയറക്ടർ ഡോ. എം.വി. നടേശൻ, സ്റ്റഡി സർക്കിൾ സ്റ്റേറ്റ് കോ ഓർഡിനേറ്റർ എം.എസ്. സുരേഷ്, പി. ശ്രീകുമാർ, ജയരാജ് ഭാരതി, ജില്ലാ കാര്യദർശി സി.എസ്. പ്രതീഷ്, കാലടി എസ്. മുരളീധരൻ എന്നിവർ സംസാരിച്ചു.