us

ചെന്നൈ: ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയും അമേരിക്കയുമായുള്ള പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്ക് നീങ്ങുകയാണെന്ന് ചെന്നൈയിലെ യു.എസ് അംബാസഡർ എറിക് ഗാർസെറ്റി. യു. എസ് കോൺസുലേറ്റിൽ

അമേരിക്കയുടെ ദേശീയ ദിനാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹിരാകാശ പര്യവേക്ഷണം, സയൻസ്, ടെക്‌നോളജി, എഞ്ചിനിയറിംഗ്, മാത്തമാറ്റിക്‌സ് മേഖലകളിലെ ഉഭയകക്ഷി സഹകരണത്തെ കുറിച്ച് എറിക് ഗാർസെറ്റി പ്രത്യേകം പരാമർശിച്ചു. 'ഫോർത്ത് ഒഫ് ജൂലായ്' എന്ന പേരിൽ അറിയപ്പെടുന്ന അമേരിക്കൻ ദേശീയ ദിനം 1776 ജൂലായിൽ നടന്ന സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ സ്മരണ പുതുക്കുന്നു.

ബഹിരാകാശ സഹകരണത്തിന്റെ ഭാഗമായി യു.എസ് റോക്കറ്റിൽ ഇന്ത്യക്കാരനെ ഇന്റർനാഷണൽ സ്‌പേസ് സ്‌റ്റേഷനിലേക്ക് അയക്കാനുള്ള തീരുമാനം ദക്ഷണേന്ത്യയുമായുള്ള അടുപ്പത്തിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിനെ പ്രതിനിധീകരിച്ച് ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി അമ്പിൽ മഹേഷ് പൊയ്യാമൊഴി പങ്കെടുത്തു.