പെരുമ്പാവൂർ: വ്യാജ നമ്പർപ്ലേറ്റ് ഘടിപ്പിച്ച് ഓടിച്ച ജിപ്‌സി ആർ.ടി.ഒ എൻഫോഴ്‌സ്മന്റ് പിടിച്ചെടുത്തു. ഗതാഗത നിയമ ലംഘനത്തിന് നോട്ടീസ് ലഭിച്ചതിനെ തുടർന്ന് യഥാർത്ഥ ഉടമ നൽകിയ പരാതിയിലാണ് നടപടി. പെരുമ്പാവൂരിലെ വർക്ക് ഷോപ്പിൽ നിന്ന് പിടിച്ചെടുത്ത ജിപ്‌സി ഉപയോഗിച്ചയാളെ കണ്ടെത്തിയിട്ടില്ല. ഗതാഗത നിയമ ലംഘനങ്ങൾ തുടർച്ചയായി നടത്തിയതോടെ എ.ഐ ക്യാമറ പിടിയിൽ വീണ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച ജിപ്‌സിയാണ് ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്തത്. മംഗലാപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാലാവധി കഴിഞ്ഞ കാറാണിത്. കൂടുതൽ അന്വേഷണത്തിനായി ജിപ്‌സി ആർ.ടി.ഒ എൻഫോഴ്‌സ്മന്റ് പൊലീസിന് കൈമാറി.