പെരുമ്പാവൂർ : കുതിരപ്പറമ്പ് പേണാട്ട് വീട്ടിൽ പരേതനായ അബ്ദുൾ റഹ്മാന്റെ മകൻ കൊച്ചഹമ്മദ് (72) നിര്യാതനായി. പഞ്ചായത്ത് ഓഫീസ് അസിസ്റ്റന്റായിരുന്നു. മുസ്ലിംലീഗ് കുതിരപ്പറമ്പ് ശാഖാ പ്രസിഡന്റ്, മാറം പള്ളി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, കുതിരപറമ്പ് മഹല്ല് മുസ്ലീം ജമാഅത്ത് ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പാത്തുമ്മ. മക്കൾ: അബ്ദുൾ റസാക്ക് (സംസ്ഥാന ജലഗതാഗത വകുപ്പ് ), അബ്ദുൾ ഗഫൂർ, ഫാരിഷ. മരുമക്കൾ: നിഷ, ഷിനി, മുജീബ് റഹ്മാൻ.