കൊച്ചി: സഹാനുഭൂതി മുഖമുദ്രയാക്കി സദ്ഭരണത്തിന് മാതൃക കാട്ടിയ നേതാവാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ പറഞ്ഞു. 'ഓർമ്മകൾ അണയാത്ത നന്മ" എന്ന പേരിൽ എറണാകുളം ഡി.സി.സിയുടെ നേതൃത്വത്തിൽ ടൗൺ ഹാളിൽ നടന്ന ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദൈവികമായ അധികാരം, ദുരുപയോഗം ചെയ്യാനൊ മറ്റുള്ളവരെ ഉപദ്രവിക്കാനോ ഉള്ളതല്ല എന്നതായിരുന്നു ഉമ്മൻചാണ്ടിയുടെ നയം. അദ്ദേഹം അധികാരത്തിന് പുതിയ നിർവ്വചനം നൽകിയെന്നും സതീശൻ പറഞ്ഞു.
ഉമ്മൻചാണ്ടി ഇല്ലങ്കിലും കോൺഗ്രസ് എന്ന വഞ്ചി മുങ്ങരുതെന്നും രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷയാണ് കോൺഗ്രസ് എന്നും രാഷ്ടീയ നിരീക്ഷകൻ എസ്. ജയശങ്കർ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് മുഹമ്മ്ദ് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ ഗാന്ധിയൻ എം.പി. മത്തായി, പ്രൊഫ. അരവിന്ദാക്ഷൻ, എം.പി മാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, എം.എൽ.എമാരായ കെ. ബാബു, ടി.ജെ. വിനോദ്, റോജി എം. ജോൺ, ഉമാ തോമസ്, അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ എസ്. അശോകൻ, അബ്ദുൾ മുത്തലിബ്, ദിപ്തി മേരി വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.