bob-logo

കൊച്ചി; ബാങ്ക് ഒഫ് ബറോഡ 117ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് കേരളത്തിൽ നാല് പുതിയ ശാഖകൾ ആരംഭിച്ചു. കൊല്ലം പത്തനാപുരം, തൃശ്ശൂർ കുഴൽമന്നം, എറണാകുളം തേവയ്ക്കൽ, വയനാട് മാനന്തവാടി എന്നിവിടങ്ങളിലാണ് പുതിയ ശാഖകൾ. ഇതോടനുബന്ധിച്ച് നിരവധി സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് സഹായകമാകുന്ന വീൽ ചെയറുകൾ, ഡയാലിസസ്സിന് ആവശ്യമായ മരുന്നുകൾ, ട്യൂബുകൾ എന്നിവ വിതരണം ചെയ്തു.