കൊച്ചി: കുണ്ടന്നൂർ- തേവരപ്പാലം അറ്റകുറ്റപ്പണികൾക്കായി ഇന്നലെ രാത്രി 10 മുതൽ അടച്ചതായി സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു.
പശ്ചിമകൊച്ചി ഭാഗത്തുനിന്ന് കുണ്ടന്നൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വിക്രാന്ത് ബ്രിഡ്ജ് (വെണ്ടുരുത്തിപ്പാലം) വഴി എം.ജി റോഡിൽ പ്രവേശിച്ച് പള്ളിമുക്ക് ജംഗ്ഷനിലെത്തി സഹോദരൻ അയ്യപ്പൻ റോഡിലൂടെ വൈറ്റില വഴി കുണ്ടന്നൂ‌ർ ഭാഗത്തേക്ക് പോകണം.
ഇടക്കൊച്ചി ഭാഗത്തുനിന്ന് കുണ്ടന്നൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കണ്ണങ്ങാട്ട് പാലം വഴി ദേശിയപാത 966ൽ പ്രവേശിച്ച് അലക്‌സാണ്ടർ പറമ്പിത്തറ പാലം വഴി തേവര ഫെറി ജംഗ്ഷനിലെത്തി ഇടതുഭാഗത്തേക്ക് തിരിഞ്ഞ് പണ്ഡിറ്റ് കറുപ്പൻ റോഡ് വഴി എം.ജി റോഡിലെത്തി സഹോദരനൻ അയ്യപ്പൻ റോഡിലൂടെ വൈറ്റില വഴി പോകണം.
തൃപ്പൂണിത്തുറ, കുണ്ടന്നൂർ ഭാഗത്തു നിന്ന് പശ്ചിമകൊച്ചി ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് വൈറ്റില ജംഗ്ഷനിലെത്തി സഹോദരൻ അയ്യപ്പൻ റോഡിലെത്തി എം.ജി റോഡ് വഴി നഗരത്തിൽ പ്രവേശിക്കാം.