ആലുവ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡി.ആർ.കെ.എസ് ആലുവ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ റെയിൽവേ ജീവനക്കാർ ആലുവ റെയിൽവേ സ്റ്റേഷന് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ബി.എം.എസ് മേഖല പ്രസിഡന്റ് ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കമ്മിറ്റി അംഗം രമേഷ്, ബ്രാഞ്ച് പ്രസിഡന്റ് വിശ്വനാഥൻ എന്നിവർ സംസാരിച്ചു. പഴയ പെൻഷൻ പുന:സ്ഥാപിക്കുക, എട്ടാം ശമ്പള കമ്മീഷനെ ഉടൻ നിയമിക്കുക, ഇൻകം ടാക്‌സ് പരിധി എട്ട് ലക്ഷമാക്കി ഉയർത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.