kunju

മൂവാറ്റുപുഴ: ഇരമ്പം കവിത സമാഹാരത്തിന്റെ രചയിതാവ് എ.പി. കുഞ്ഞിനെ ഭാരതീയ ദളിത്‌ കോൺഗ്രസ്‌ പായിപ്ര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. മണ്ഡലം പ്രസിഡന്റ് അരുൺ കെ. മോഹൻ മെമന്റോ നൽകി. ദളിത് കോൺഗ്രസ്‌ ബ്ലോക്ക്‌ കമ്മറ്റി പ്രസിഡന്റ് എം.കെ. അമൃത് ദത്തൻ പൊന്നാട അണിയിച്ചു. ബ്ലോക്ക്‌ ജനറൽ സെക്രട്ടറി അഡ്വ. എൽദോസ് പി. പോൾ അദ്ധ്യക്ഷനായി. കൊച്ചുണ്ണി മാത്തുംകാട്ടിൽ, എം.എൻ. കൃഷ്ണൻ കുട്ടി, നൗഷാദ് മാത്തുംകാട്ടിൽ, ജസ്റ്റിൻ ഏലിയാസ്, സലി തോപ്പിൽ, റഫീഖ് തച്ചേത്ത് തുടങ്ങിയവർ പ്രസംഗിച്ചു.