മൂവാറ്റുപുഴ: ഏനാനല്ലൂർ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഈ വർഷം നടപ്പാക്കുന്ന പാർപ്പിട പദ്ധതിയുടെ ഉദ്ഘാടനം ഡന്റ് കെയർ മാനേജിംഗ് ഡയറക്ടർ ജോൺ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ലയൺസ് ക്ലബ്ബിന്റെ അവാർഡുകളുടെ വിതരണം മാത്യുകുഴൽനാടൻ എം.എൽ.എ നിർവഹിച്ചു. പ്രസിഡന്റായി സന്തോഷ് മാലിക്കുന്നേലും സെക്രട്ടറിയായി ജോമോൻ മലേകുടിയും ട്രഷററായി ജിതേഷ് ഭദ്രവിലാസവും ചുമതലയേറ്റു. റീജണൽ ചെയർപേഴ്സൺ എം.എൻ. സനൽ, സോൺ ചെയർപേഴ്സൺ ഷിബു അലക്സ്, ക്യാബിറ്റ് ലീഡർ സണ്ണിച്ചൻ സെബാസ്റ്റ്യൻ, രാജൻ കോട്ടുക്കൽ, ജോർഡി ജോസഫ്, ലിബിൻ പോത്തനാമുഴി, വിനോദ് ജോൺ , അനീഷ് കരുണാകരൻ എന്നിവർ സംസാരിച്ചു.