rafeek-royal

ആലുവ: എറണാകുളം ജില്ലാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് ഡെവലപ്പ്‌മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റായി ടി.സി. റഫീഖിനെ വീണ്ടും തിരഞ്ഞെടുത്തു. റോയൽ ബേക്കറി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമയാണ്. ഭരണ സമിതി തിരഞ്ഞെടുപ്പിൽ ടി.സി റഫീഖ് നയിച്ച പാനൽ വൻ ഭൂരിപക്ഷത്തിൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

വൈസ് പ്രസിഡന്റായി വി.ആർ. സജീവിനെയും തിരെഞ്ഞെടുത്തു. പി.എസ്. നസ്രുദീൻ, തോമസ് കുര്യൻ, പി.എസ്. അബു, കെ.കെ. ഗഫൂർ, എൻ.എം. നസീർ, വിശ്വനാഥൻ ജയപ്രകാശ്, സനീഷ് കുമാർ, പി.എ. സമീർ, ടി.പി. സഹീർ, ജയ്‌മോൾ പോൾ, ആദിൽ നൗഷാദ്, സീനത് അബു, ടി.സി. സഈദ എന്നിവരാണ് മറ്റ് ഭരണസമിതി അംഗങ്ങൾ.