fr-joseph

ആലുവ: സി.എം.ഐ കൊച്ചി പ്രൊവിൻസിലെ ആലുവ സെന്റ് ആന്റണീസ് ആശ്രമാംഗം ഫാ. ജോസഫ് പുല്ലോപ്പിള്ളിൽ (88) നിര്യാതനായി. ദീർഘകാലം കളമശ്ശേരി രാജഗിരി സ്‌കൂളിൽ അദ്ധ്യാപകനായിരുന്നു. സംസ്‌കാരം ഇന്ന് 2.30 ന് ആലുവ സെന്റ് ആന്റണീസ് ആശ്രമ ദേവാലയത്തിൽ. രാവിലെ 7.30 മുതൽ ദേവാലയത്തിൽ പൊതുദർശനം.

ആനിക്കാട്ട് പുല്ലോപ്പിള്ളിൽ പരേതരായ മത്തായിയുടേയും അന്നമ്മയുടേയും മകനാണ്‌. സഹോദരങ്ങൾ: സിസ്റ്റർ ജോസ്ലി സി.എം.സി, പരേതയായ സിസ്റ്റർ റോമാൾട് എഫ്.സി.സി, ദേവസ്യ, മറിയക്കുട്ടി