അങ്കമാലി: യോഗാ അസോസിയേഷൻ ഒഫ് എറണാകുളം ജില്ലാ യോഗസന ചാമ്പ്യൻഷിപ്പ് മുൻ ജി.സി.ഡി.എ ചെയർമാൻ സി.എൻ. മോഹൻ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ അഡ്വ. കെ.കെ. ഷിബു അദ്ധ്യക്ഷത വഹിച്ചു. കൺവീനർ കെ. വൈ. വർഗീസ്, സംസ്ഥാന വൈസ് പ്രസിഡന്റ് ബാല കൃഷ്ണ സാമി, സംസ്ഥാന ജോയിൻ സെക്രട്ടറി കെ.ടികൃഷ്ണദാസ് , ജില്ലാ സെക്രട്ടറി എൻ. എം. രാജേന്ദ്രൻ, പ്രസിഡന്റ് ബീന മഹേഷ്, അഡ്വ. കെ. തുളസി എന്നിവർ സംസാരിച്ചു. ഡിപ്ലോമ ഇൻ യോഗ ടീച്ചർ ടെയിനിംഗ് പരീക്ഷയിൽ റാങ്ക് നേടിയ എസ്. സുമതി, എ.എം. സീന എന്നിവരെ ആദരിച്ചു.