അങ്കമാലി: എം.എൽ.എ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ട്രാൻസ്പ്പോർട്ട് സ്റ്റാൻഡിന്റെ മുൻഭാഗത്ത് നാഷണൽ ഹൈവേയോട് ചേർന്ന് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം റോജി എം. ജോൺ എം.എൽ.എ നിർവഹിച്ചു . സ്റ്റാൻഡിലേക്ക് ബസുകൾ കയറി വരുന്നതും പുറത്തേക്ക് പോകുന്നതുമായ ഭാഗത്ത് മതിയായ വെളിച്ചമില്ലാതിരുന്നതിന് ഇതോടെ പരിഹാരമായി. ഹൈമാസ്റ്റ് ലൈറ്റ് തൂണിന്റെ ചുറ്റു ഭാഗം ഭിത്തികെട്ടി വേർതിരിച്ചിരിക്കുന്ന ഭാഗത്ത് ചെടികൾ നട്ട് പരിപാലിക്കുന്ന ചുമതല ഏറ്റെടുത്തിരിക്കുന്നത് അങ്കമാലി മോർണിംഗ് സ്റ്റാർ കോളേജാണ്. ലൈറ്റിന്റെ തുടർപ്രവർത്തനവുമായി ബന്ധപ്പെട്ട ചെലവുകൾ നഗരസഭ വഹിക്കുമെന്ന് ചെയർമാൻ മാത്യു തോമസ് അറിയിച്ചു.