നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം മടത്തിമൂല ശാഖ വിശേഷാൽ പൊതുയോഗം ആലുവ യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽ കുമാർ ഉദ്ഘാടനം ചെയ്തു. അഭിലാഷ് ഭരതൻ അദ്ധ്യക്ഷനായി. ശ്രീനാരായണ ഗുരുദേവന്റെ ജയന്തിയാഘോഷം വിജയിപ്പിക്കുവാൻ യോഗം തീരുമാനിച്ചു. ശാഖാ സെക്രട്ടറി കെ.ബി. അഭിനന്ദ്, ജഗൽ ജി. ഈഴവൻ, ദീപക് മാങ്ങാമ്പിള്ളി, സവിത അഭിലാഷ് എന്നിവർ സംസാരിച്ചു.