അങ്കമാലി: അമേരിക്കൻ സൊസൈറ്റി ഒഫ് മെക്കാനിക്കൽ എൻജിനിയേഴ്‌സ് ഏർപ്പെടുത്തിയ ഈ വർഷത്തെ ഏറ്റവും മികച്ച സ്റ്റുഡന്റ് ചാപ്റ്റർ അവാർഡ് അങ്കമാലി ഫിസാറ്റ് എൻജിനിയറിംഗ് കോളേജിന് ലഭിച്ചു. കൂടാതെ ഇവർക്ക് മാർഗ നിർദ്ദേശം നൽകിയ മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗം അദ്ധ്യാപകൻ ഡോ. ടി.എം. ഹാരിഷിന് മികച്ച സ്റ്റാഫ് ഓൾ സ്റ്റാർ സപ്പോർട്ടർ അവാർഡും മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗം വിദ്യാർത്ഥി റിതിൻ വർഗീസിന് മികച്ച സ്റ്റുഡൻറ് ചെയർ അവാർഡും ലഭിച്ചു.