
നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം പൊയ്ക്കാട്ടുശേരി ശാഖാ വാർഷിക പൊതുയോഗം ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ അദ്ധ്യക്ഷനായി. ശാഖയിൽ ആരംഭിച്ച ലൈബ്രറിയും ചടങ്ങിൽ ഉദ്ഘാടനം ചെയ്തു. യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, മേഖലാ കൺവീനർ അനിൽകുമാർ, ശാഖാ പ്രസിഡന്റ് സി.കെ. ശശി, സെക്രട്ടറി സി.എ. സുബ്രഹ്മണ്യൻ, സി.വി. ഭാസ്‌കരൻ, ജഗൽ ജി. ഈഴവൻ, ദീപക് മാങ്ങാമ്പിള്ളി, ബിന്ദു സുധൻ, ജനാർദ്ദനൻ തളീക്കര എന്നിവർ സംസാരിച്ചു. ശ്രീനാരായണ ഗുരു ജയന്തി ആഘോഷങ്ങൾ വിജയിപ്പിക്കാൻ കെ.എസ്. ഷണ്മുഖനെ കൺവീനറാക്കി സമിതിയെ തിരഞ്ഞെടുത്തു.