തൃപ്പൂണിത്തുറ: നഗരസഭാ പരിധിയിലെ ഭിന്നശേഷിക്കാർക്കുള്ള ഉപകരണങ്ങൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ രമാ സന്തോഷ് നിർവഹിച്ചു. വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ അദ്ധ്യക്ഷനായി. സ്ഥിരം സമിതി അംഗങ്ങളായ ദീപ്തി സുമേഷ്, ജയാപരമേശ്വരൻ, സി.എ. ബെന്നി, യു.കെ. പീതാംബരൻ, നഗരസഭാ സെക്രട്ടറി പി.കെ. സുഭാഷ്, എയ്ഞ്ചൽ ജിൻസി എന്നിവർ സംസാരിച്ചു. 13 ലക്ഷംരൂപ ചെലവിട്ട് വാങ്ങിയ ഉപകരണങ്ങൾ 67 പേർക്ക് വിതരണം ചെയ്തു.