കൊച്ചി: എറണാകുളം വൈ.എം.സി.എയുടെ ആഭിമുഖ്യത്തിൽ നടന്ന രാജ്യാന്തര ചെസ് ദിനാചരണം സബ് കളക്ടർ കെ. മീര ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. ടെറി തോമസ് എടത്തൊട്ടി അദ്ധ്യക്ഷത വഹിച്ചു. അണ്ടർ 10,12,15 വിഭാഗത്തിൽ മത്സരങ്ങൾ സംഘടിപ്പിച്ചു. ഡോ. ബിജിത് ജോർജ് എബ്രഹാം വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കെ. യൂനസ്, സജി എബ്രഹാം, ആൻറ്റോ ജോസഫ്, ജനറൽ സെക്രട്ടറി തുടങ്ങിയവർ പ്രസംഗിച്ചു.