കൊച്ചി: ധീവര സഭ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാണയന്നൂർ താലൂക്ക് ഓഫീസിന് മുന്നിൽ ധർണ നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി വി. ദിനകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ കെ.വി. സാബു അദ്ധ്യക്ഷത വഹിച്ചു. പെരിയാറിലെ മത്സ്യക്കുരുതി സ്വതന്ത്ര ഏജൻസി അന്വേഷിപ്പിക്കുക, മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകുക, കടലാക്രമണ ഭീഷണിയുള്ള സ്ഥലങ്ങളിൽ പുലിമുട്ടും കടൽഭിത്തിയും നിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ ധർണയിൽ ജില്ലാ സെക്രട്ടറി എ.വി. ഷാജി, ട്രഷറർ സുബ്രഹ്മണ്യൻ, എം.വി. വാരിജാക്ഷൻ, കെ.കെ. തമ്പി, പി.എം. സുഗതൻ, കെ.ആർ. ശിവജി, കെ.സി. മോഹനൻ, എ.കെ. സരസൻ തുടങ്ങിയവർ സംസാരിച്ചു.