കുമ്പളം: ശ്രീജ്ഞാനപ്രകാരവനിതാ സമാജവും ഡോ. അഗർവാൾ ആശുപത്രിയും ചേർന്ന് സംഘടിപ്പിച്ച നേത്ര പരിശോധന ക്യാമ്പ് എസ്.എൻ.ഡി.പി യോഗം കുമ്പളം ശാഖയിൽ നടന്നു. മാധ്യമപ്രവർത്തകൻ എസ്.കെ.സെൽവകുമാർ ഉദ്ഘാടനം ചെയ്തു. ശ്രീ ജ്ഞാനപ്രഭാകര യോഗം പ്രസിഡന്റ് എൻ. പി.മുരളീധരൻ അദ്ധ്യക്ഷനായി. ഡോ.ആദിൽ, എസ്.എൻ.ഡി.പി. യോഗം കുമ്പളം ശാഖാപ്രസിഡന്റ് ഐ.പി. ഷാജി, സെക്രട്ടറി കെ. ബി.രാജീവ്, വൈസ് പ്രസിഡന്റ് സി. ടി.സോമശേഖരൻ, ശ്രീ ജ്ഞാന പ്രഭാകര യോഗം സെക്രട്ടറി സാജു മീനേകോടത്ത്, വൈസ് പ്രസിഡന്റ് എം.ടി.ലതീഷ്, ശ്രീ ജ്ഞാന പ്രഭാകര വനിതാ സമാജം പ്രസിഡന്റ് ബിന്ദു പ്രേമചന്ദ്രൻ, വൈസ് പ്രസിഡന്റ് ഗിരിജാതമ്പി, സെക്രട്ടറി രാധികാ ലതീഷ്, കവിത അജിത്ത്, വിജി ഉദയൻ, സന്ധ്യാ ഷാജി, വൈസ് പ്രസിഡന്റ് അജിത ഉപേന്ദ്രൻ, അജയൻ ശാന്തി, അശ്വിൻ ബിജു, ദേവിക ഷാജി എന്നിവർ സംസാരിച്ചു. തെരഞ്ഞെടുക്കപ്പെട്ട 20 പേർക്ക് ശ്രീലക്ഷ്മി നാരായണ ക്ഷേത്രത്തിലെ ജീവകാരുണ്യ പ്രവർത്തനത്തിനായി നടത്തുന്ന ലക്ഷ്മി നാരായണ പൂജയിൽ സൗജന്യമായി കണ്ണടകൾ വിതരണം ചെയ്യും.