പറവൂർ: എസ്.എൻ.ഡി.പി യോഗം മാഞ്ഞാലി പറവൂത്തറ ശാഖായോഗത്തിന്റെ ഗുരുദേവക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു. പ്രതിഷ്ഠാദിന സമ്മേളനം യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ ഷൈജു മനയ്ക്കപ്പടി അദ്ധ്യക്ഷനായി. യോഗം ഡറക്ടർമാരായ പി.എസ്. ജയരാജ്, എം.പി. ബിനു, ഡി. ബാബു, യൂണിയൻ കമ്മിറ്റി അംഗങ്ങളായ ഡി. പ്രസന്നകുമാർ, കണ്ണൻ കൂട്ടുകാട്, കുടുംബയൂണിറ്റ് കൺവീനർമാരായ രാധാദേവി, അനിൽകുമാർ, ശശികുമാർ, ജയ സുകേശൻ, വത്സ സജീവ്, വനിതാസംഘം പ്രസിഡന്റ് വത്സ സുധൻ, സെക്രട്ടറി ജീന പ്രിയകുമാർ, ബിജി ബേബി എന്നിവർ സംസാരിച്ചു.