kanive

മൂവാറ്റുപുഴ: മൂവാറ്റുപുഴ കനിവ് പാലിയേറ്റീവ് കെയറിന്റെ സേവനങ്ങൾ കൂടുതൽ സ്ഥലങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ മുളവൂരിൽ ആരംഭിച്ച മേഖല ഓഫീസ് കനിവ് ജില്ലാ സെക്രട്ടറി എം.പി. ഉദയൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് കെ.കെ. സുമേഷ് അദ്ധ്യക്ഷനായി. സുമനസുകൾ നൽകിയ പാലിയേറ്റീവ് ഉപകരണങ്ങൾ കനിവ് ചെയർമാൻ എം.എ. സഹീർ ഏറ്റുവാങ്ങി. മെമ്പർഷിപ്പ് വിതരണം കനിവ് ഏരിയ സെക്രട്ടറി കെ.എൻ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. കനിവ് ചാരിറ്റി പ്രവർത്തകരെ പഞ്ചായത്തംഗം ടി. എം ജലാലുദ്ദീൻ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ. കെ, മുഹമ്മദ്, പഞ്ചായത്ത് മെമ്പർ ബസി എൽദോ, വി.എസ്. മുരളി, യു.പി. വർക്കി, പി.എ. ഷാജഹാൻ ഇ.എം. ഷാജി, പി.എ. മൈ‌തീൻ എന്നിവർ സംസാരിച്ചു.