കൊച്ചി: കേരളത്തിലെ കവികൾ വാല്മീകി വാക്യമായ 'അരുത് കാട്ടാളാ അരുത്"എന്ന സന്ദേശം ഏറ്റെടുത്തു കാട്ടാളത്തത്തിനെതിരെ ശബ്ദിക്കണമെന്ന് പ്രൊഫ. തോമസ് മാത്യു പറഞ്ഞു. ഇടപ്പള്ളി എ.കെ.ജി ഗ്രന്ഥശാലയിൽ നടന്ന കേരള സാഹിത്യവേദിയുടെ പ്രദേശിക സാഹിത്യ സമ്പർക്ക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ജി.കെ. പിള്ള അദ്ധ്യക്ഷ വഹിച്ചു. പി.കൃഷ്ണൻ, ശ്രീകല മോഹൻദാസ്, എം.എസ്. ശ്രീകല, ഷാജു കുളത്തുവയൽ, ഡോ. ഗോപിനാഥ് പനങ്ങാട്, ഡോ. ജോർജ് മരങ്ങോലി, ഡോ.ആർ. രവീന്ദ്രൻ നായർ, ഡോ. പൂജാ ബാലസുന്ദർ, അക്ബർ ഇടപ്പിള്ളി, വി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.