കൊച്ചി: എ.ഡി.ബി വായ്പയുടെ മറവിൽ കൊച്ചി നഗരത്തിലെ ജലവിതരണം വിദേശ കമ്പനിയെ ഏൽപ്പിക്കാനുള്ള തീരുമാനത്തെ ചെറുത്തു തോൽപ്പിക്കണമെന്ന് ബി.എം.എസ് സംസ്ഥാന സെക്രട്ടറി കെ.വി.മധുകുമാർ പറഞ്ഞു. ജല അതോറിറ്റി കൊച്ചി മദ്ധ്യമേഖലാ ഓഫീസിന് മുൻപിൽ കേരള വാട്ടർ അതോറിട്ടി എംപ്ലോയീസ് സംഘിന്റെ (ബി.എം.എസ്) ആമുഖ്യത്തിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള വാട്ടർ അതോറിട്ടി എംപ്ലോയീസ് സംഘ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വി.ടി.രാജീവ് അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ്. എറണാകുളം ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട്, ജോ.സെക്രട്ടറി രജിമോൻ, പി.പ്രദീപ്, കെ.പി. മധുസൂദനൻ, മണികണ്ഠൻ, പി.വിജയകുമാർ, വി. കെ.രജികുമാർ, ടി.ജി.നാനാജി, എൻ.ഹരിനാരായണൻ എന്നിവർ സംസാരിച്ചു.