edrack

കൊച്ചി: ജില്ലാ റെസിഡന്റ്‌സ് അസോസിയേഷൻ അപെക്‌സ് കൗൺസിൽ (എഡ്രാക്ക് ) പാലാരിവട്ടം മേഖലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വനിതാ കൺവെൻഷനും ആരോഗ്യ ബോധവത്കരണ പരിപാടിയും നടത്തി. ജില്ലാ വനിത സമിതി പ്രസിഡന്റ് ജെയിൻ തൃലോക് ഉദ്ഘാടനം ചെയ്തു. മേഖലാ വനിതാ സമിതി പ്രസിഡന്റ് ജയശ്രീ ഷാജി അദ്ധ്യക്ഷത വഹിച്ചു. എഡ്രാക്ക് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. ഡി.ജി. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. വനിതാസമിതി പുതിയ മേഖലാ ഭാരവാഹികളായ ജയശ്രീ ഷാജി (പ്രസിഡന്റ്) മോളി ചാർളി (സെക്രട്ടറി), സൂസൻ ചെറിയാൻ (വൈസ് പ്രസിഡന്റ്),​ സൗദാമിനി ഭാസ്‌കരൻ ( ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.