മരട്: ഗോവയിൽ നടന്ന 8-ാമത് സ്പോർട്സ് ടൂറിസം ഇന്ത്യൻ ഓപ്പൺ നാഷണൽ ഫുട്ബാൾ ചാമ്പ്യൻഷിപ്പ് മത്സരജേതാക്കളെ മരട് പൗരാവലി ആദരിച്ചു. മുൻ ഇന്ത്യൻ ഫുട്ബാൾ താരം സി.വി.സീനയുടെ നേതൃത്വത്തിൽ നടത്തുന്ന സി.വി സീനാസ് ഫുട്ബാൾ അക്കാഡമിയിലെ കുട്ടികളാണ് ഗോവയിൽ നടന്ന മത്സരത്തിൽ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്. മരട് നൂക്ലിയസ് മാളിൽ നടത്തിയ ചടങ്ങിന്റെ ഉദ്ഘാടനം കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർ ലോകനാഥ് ബെഹ്റ നിർവ്വഹിച്ചു. കൗൺസിലർ പി.ഡി. രാജേഷ് അദ്ധ്യക്ഷനായി. നഗരസഭാ വൈസ് ചെയർ പേഴ്സൺ അഡ്വ. രശ്മി സനിൽ, കൗൺസിലർ ചന്ദ്രകലാധരൻ, സി.വി സീന, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിനോയ് ജോസഫ്, സി.ആർ.ഷാനവാസ്, മിനി ഷാജി, മോളി ഡെന്നി, ജിൻസൻ പീറ്റർ, എം.പി. സുനിൽകുമാർ, എ.എം മുഹമ്മദ്, എം.എം. അഷറഫ്, ടി.ബി ശിവപ്രസാദ്, കെ.പി. ഗോപകുമാർ, പ്രണവ് പവനൻ, പി.ഡി.ശരത്ചന്ദ്രൻ, ടി. എസ്. എം നസീർ, കെ. രവീന്ദ്രൻ, പി.പി. സന്തോഷ്, അഡ്വ.സുനിൽ എന്നിവർ സംസാരിച്ചു.