കാലടി: അമേരിക്കൻ സൊസൈറ്റി ഒഫ് മെക്കാനിക്കൽ എൻജിനിയേഴ്സ് ഇന്ത്യൻ മേഖലയിലെ എൻജിനീയറിംഗ് കോളേജുകൾക്ക് നൽകുന്ന രണ്ട് ദേശീയ അവാർഡുകൾ കാലടി ആദിശങ്കര എൻജിനീയറിംഗ് കോളേജിന് ലഭിച്ചു. കോളേജിന് സ്റ്റുഡൻസ് അച്ചീവ്മെൻ്റ് അവാർഡും, മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ എൽദോ മാത്യുവിന് മികച്ച ഫാക്കൽറ്റിക്കുള്ള അവാർഡുമാണ് ലഭിച്ചത്. അദ്ധ്യാപകരും വിദ്യാർത്ഥികളും നടത്തിയ വ്യവസായ സഹകരണം, സാമൂഹിക പ്രവർത്തനങ്ങൾ, സ്റ്റുഡൻസ് ചാപ്പ്റ്ററിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയവ വിലയിരുത്തിയാണ് അവാർഡ്. മെക്കാനിക്കൽ വിഭാഗം മേധാവി ഡോ. കെ.കെ. എൽദോസ്, ആദിശങ്കര മാനേജിംഗ് ട്രസ്റ്റി കെ. ആനന്ദ്, പ്രിൻസിപ്പൽ ഡോ. എം.എസ്. മുരളി തുടങ്ങിയവർ അവാർഡ് ജേതാക്കളെ അഭിനന്ദിച്ചു.