നെടുമ്പാശേരി: ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 സിയുടെ സേവന പ്രവർത്തനങ്ങൾ ലയൺസ് ഇന്റർനാഷണൽ ഡയറക്ടർ പങ്കജ് മേത്ത ഉദ്ഘാടനം ചെയ്തു. ലയൺസ് ഗവർണർ രാജൻ എൻ. നമ്പൂതിരി അദ്ധ്യക്ഷനായി. പ്രോജക്ടുകൾ ഇന്റർനാഷണൽ പ്രതിനിധികളായ എ.വി. വാമനകുമാർ, വി. അമർനാഥ് എന്നിവർ ഉദ്ഘാടനം ചെയ്തു. മുൻ ഗവർണർ ഡോ. ബീന രവികുമാർ, വൈസ് ഗവർണർമാരായ കെ.ബി. ഷൈൻ കുമാർ, വി.എസ്. ജയേഷ്, ക്യാബിനറ്റ് സെക്രട്ടറി ജോർജ് സാജു, ട്രഷറർ സിബി ഫ്രാൻസിസ്, ഓഫീസ് സെക്രട്ടറി എം. സജിത്ത് കുമാർ, ജനറൽ കൺവീനർ സി.ജി. ശ്രീകുമാർ, സാംസൻ തോമസ്, ശ്രീജിത്ത് ഉണ്ണിത്താൻ, മനോജ് അംബുജാക്ഷൻ, കെ.ജെ.ബി. തോമസ്, പ്രദീപ് മേനോൻ എന്നിവർ പ്രസംഗിച്ചു. ലിയോ ക്ലബ്ബ് പ്രസിഡന്റ് ഗാഥ ശ്രീജിത്ത്, ലേഡീസ് ഫോറം പ്രസിഡന്റ് റെൻസി സജി, ന്യൂ വോയിസ് ഇൻ ചാർജ് മഞ്ജു പ്രവീൺ എന്നിവരുടെ സ്ഥാനാരോഹണവും നടന്നു.