satheesan
ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് ഹൈബി ഈഡൻ എം.പി സംഘടിപ്പിച്ച എം.പി അവാർഡ് പരിപാടി പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: എ.ഐ കാലഘട്ടത്തിൽ വൻ അവസരങ്ങളാണ് വിദ്യാർത്ഥികളെ കാത്തിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് ഹൈബി ഈഡൻ എം.പി സംഘടിപ്പിച്ച എം.പി അവാർഡ് 2024 ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ 68 സ്‌കൂളുകളിൽനിന്ന് പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ച 1542 വിദ്യാർത്ഥികൾക്കാണ് അവാർഡ് നൽകിയത്. ചലച്ചിത്രതാരം ബേസിൽ ജോസഫ് മുഖ്യാതിഥിയായി.
ഹൈബി ഈഡൻ എം.പി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കെ. ബാബു എം. എൽ.എ, ടി. ജെ. വിനോദ് എം. എൽ. എ, ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, കൗൺസിലർ മനു ജേക്കബ്, ജയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി ഡയറക്ടർ ഡോ.ടോം എം. ജോസഫ് എന്നിവർ പ്രസംഗിച്ചു.