photo

വൈപ്പിൻ : കൃത്രിമ നിർമ്മിതബുദ്ധിയെ കുറിച്ച് എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയനിൽ അവബോധന ക്ലാസ് നടത്തി. യൂണിയൻ ഹാളിൽ പ്രസിഡന്റ് ടി.ജി. വിജയൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടി.ബി. ജോഷി, ശ്രീ നാരായണ എംപ്ലോയീസ് ഫോറം സംസ്ഥാന സെക്രട്ടറി കെ.പി. ഗോപാല കൃഷ്ണൻ, ഫോറം യൂണിയൻ പ്രസിഡന്റ് ദാസ് കോമത്ത് , സെക്രട്ടറി യശ്പാൽ കുമാർ എന്നിവർ സംസാരിച്ചു. കാലടി ആദിശങ്കര എൻജിനിയറിംഗ് കോളേജ് അസി. പ്രൊഫ. ശ്രീദേവി ആർ. കൃഷ്ണ ക്ലാസ് നയിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് കെ.വി. സുധീശൻ , കൗൺസിലർമാരായ കണ്ണദാസ് തടിക്കൽ, സി.കെ. ഗോപാലകൃഷ്ണൻ, കെ.യു.സുരേന്ദ്രൻ, വനിതാ സംഘം കേന്ദ്ര സമിതി പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി, ഷീജ ഷെമൂർ, പ്രീതി രതീഷ്, വൈദിക യോഗം സെക്രട്ടറി സനീഷ് ശാന്തി, പെൻഷനേഴ്‌സ് കൗൺസിൽ സംസ്ഥാന എക്‌സിക്യുട്ടിവ് കമ്മിറ്റി അംഗം കെ.കെ. രത്‌നൻ , യൂത്ത് മൂവ്‌മെന്റ് യൂണിയൻ ചെയർമാൻ അമരേഷ് മുരളി തുടങ്ങിയവർ പങ്കെടുത്തു.